Sunday, January 23, 2011

മഴ....

ഈ മഴയെനിക്കിഷ്ടം...

ഒരു കുടക്കീഴില്‍
നമ്മെയൊരുമിച്ചു ചേര്‍ത്ത
പ്രണയ മഴ...

നിന്നില്‍ വീണൊഴുകി
നിന്നിലേക്കലിയുന്ന
പവിഴ മഴ...

എന്‍റെയെരിയുന്ന മനസ്സിന്‍റെ
ഏകാന്ത കോണില്‍
ഒരു കുളിരായ് പതിച്ചൊരീ
മഴയെനിക്കിഷ്ടം...

എന്‍റെ പ്രണയ മഴ...

പുഴയില്‍ പതിക്കുമ്പോള്‍
മഴ പുഴയായ് മാറുന്നു...

കടലില്‍ പതിക്കുമ്പോള്‍
മഴ കടലായ് മാറുന്നു...

നിന്നോടു ചേരുമ്പോള്‍
ഞാന്‍ നീയായ് മാറുന്നു.... 

my oil pastel trial in black paper

Tuesday, January 18, 2011

അവള്‍...

അവള്‍ സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു...
ഞാന്‍ ജീവിതത്തില്‍ നിന്നും മരണത്തിലേക്കും...
പിന്നെയെങ്ങനെ ഞങ്ങള്‍ കണ്ടുമുട്ടി...
അറിയില്ല...
ഒരുപക്ഷെ ദൈവ നിശ്ചയം...
ഒന്ന് സംഭവിച്ചു...
അവളിലൂടെ ഞാന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിച്ചു...
പക്ഷെ, എന്നിലൂടെ ജീവിതം എന്തെന്നറിയാന്‍ അവള്‍ക്കായില്ല...
അതിനു  മുന്‍പ് അവള്‍ മറ്റൊരു സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു...

water colour sketch on a4 size paper
date:18-01-2011