Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Sunday, January 23, 2011

മഴ....

ഈ മഴയെനിക്കിഷ്ടം...

ഒരു കുടക്കീഴില്‍
നമ്മെയൊരുമിച്ചു ചേര്‍ത്ത
പ്രണയ മഴ...

നിന്നില്‍ വീണൊഴുകി
നിന്നിലേക്കലിയുന്ന
പവിഴ മഴ...

എന്‍റെയെരിയുന്ന മനസ്സിന്‍റെ
ഏകാന്ത കോണില്‍
ഒരു കുളിരായ് പതിച്ചൊരീ
മഴയെനിക്കിഷ്ടം...

എന്‍റെ പ്രണയ മഴ...

പുഴയില്‍ പതിക്കുമ്പോള്‍
മഴ പുഴയായ് മാറുന്നു...

കടലില്‍ പതിക്കുമ്പോള്‍
മഴ കടലായ് മാറുന്നു...

നിന്നോടു ചേരുമ്പോള്‍
ഞാന്‍ നീയായ് മാറുന്നു.... 

my oil pastel trial in black paper