Showing posts with label rain. Show all posts
Showing posts with label rain. Show all posts

Sunday, January 23, 2011

മഴ....

ഈ മഴയെനിക്കിഷ്ടം...

ഒരു കുടക്കീഴില്‍
നമ്മെയൊരുമിച്ചു ചേര്‍ത്ത
പ്രണയ മഴ...

നിന്നില്‍ വീണൊഴുകി
നിന്നിലേക്കലിയുന്ന
പവിഴ മഴ...

എന്‍റെയെരിയുന്ന മനസ്സിന്‍റെ
ഏകാന്ത കോണില്‍
ഒരു കുളിരായ് പതിച്ചൊരീ
മഴയെനിക്കിഷ്ടം...

എന്‍റെ പ്രണയ മഴ...

പുഴയില്‍ പതിക്കുമ്പോള്‍
മഴ പുഴയായ് മാറുന്നു...

കടലില്‍ പതിക്കുമ്പോള്‍
മഴ കടലായ് മാറുന്നു...

നിന്നോടു ചേരുമ്പോള്‍
ഞാന്‍ നീയായ് മാറുന്നു.... 

my oil pastel trial in black paper

Tuesday, June 8, 2010

മഴക്കാലം...

വീണ്ടുമൊരു മഴക്കാലം...
ആദ്യം പുതുമഴയായ് മണ്ണിനെ ഈറന്‍ അണിയിക്കുന്നു...
പിന്നെ പൊടിമഴയായ് മനസ്സിനെ കുളിരണിയിക്കുന്നു...
പിന്നെ ചിലപ്പൊ പെരുമഴയായ് സര്‍വ സൌഭാഗ്യങ്ങളും കവര്‍ന്നെടുക്കുന്നു...
എന്നാലും എനിക്കിഷ്ടമാണ് ഈ മഴക്കാലം...

by: അജീഷ്